കോവിഡ് മഹാമാരിയിലും നിർദ്ധനർക്ക് ആശ്വാസമായി ഡീക്കൻ ടോണി മേതല.

 

പെരുമ്പാവൂർ: കോവിഡ് മഹാമാരിയിലും നിർദ്ധനർക്ക് ആശ്വാസമായി ഡീക്കൻ ടോണി മേതല.
കൃത്യമായി വരുമാനമൊന്നുമില്ലാതെ വലയുന്നവരെ ജാതി മത രാഷ്ട്രീയ അതിർവരമ്പുകൾക്ക് അപ്പുറം അവരുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്ന ആളാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പുരോഹിതനുമായ
ഡീക്കൺ ടോണി മേതല. ലോക്ഡൗൺ കാലത്ത് അശരണരായ വളരെയേറെപേർക്ക് സാമ്പത്തിക സഹായങ്ങൾ, മാസ്ക്, സാനിറ്റേസർ തുടങ്ങിയവ എത്തിച്ചു നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു.
സമാധാനം എന്ന മുദ്ര പതിപ്പിച്ച വെള്ളക്കുപ്പായധാരിയായ അദ്ദേഹം ഒരു ജനപ്രതിനിധി അല്ലായിരുന്നിട്ട് കൂടി മറ്റുള്ളവരെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും സഹായിക്കാനും ശ്രമിക്കുന്നു. അദ്ദേഹം ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ മാനിച്ച് അദ്ദേഹത്തെയും പലരും സഹായിക്കുന്നുണ്ട്. അത് ഏതെങ്കിലും പാവപ്പെട്ട യോഗ്യതയുള്ളവർക്ക് കൊടുക്കുകയും ചെയ്യുന്നു. സ്കൂട്ടറിലാണ് യാത്ര അധികവും. പാവപ്പെട്ടവരെ കണ്ടുകഴിയുമ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ വാഹന നിർത്തി സന്തോഷം പങ്കുവെച്ചാണ് പിരിയുന്നത്. കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന ചെറുപ്പകാലത്തിന്റെ ഓർമ്മകളാണ് മറ്റുള്ളവരെ സഹായിക്കുന്നതിനും ബഹുമാനിക്കുന്നതിനും അദ്ദേഹത്തിന് കരുത്തേകുന്നത്. നന്മ ചെയ്യുന്നതിൽ ഒട്ടും കുറവ് കാണിക്കരുത് എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം. പലരും നേരിട്ടും ഫോണിലും ബന്ധപ്പെട്ട് അവരുടെ ബലഹീനതകളും ബുദ്ധിമുട്ടുകളും പറയുമ്പോൾ അവരോടുള്ള സൗമ്യമായ, സ്നേഹമായ, ഇടപെടൽ, ആശ്വാസ വാക്കുകൾ ഏത് അസ്വസ്ഥതയുള്ളവർക്കും ആശ്വാസം പകരുന്നവയാണ്. വിശുദ്ധ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ദൈവവചനം, വി.മത്തായി 5:44 ൽ, “ഞാൻ നിങ്ങളോട് പറയുന്നത്, നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ, നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ” എന്നാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്. ശത്രുക്കളില്ല എല്ലാവരെയും സ്നേഹിക്കുന്നു. എന്നാൽ നന്മ ചെയ്യുന്നത് കൊണ്ട് വരുന്ന ശത്രുക്കൾ മാത്രമേ ഉള്ളു. മറ്റുള്ളവരെ, കഷ്ടപ്പെടുന്നവരെ സഹായിച്ചാൽ ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കും എന്ന് തന്നെയാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്. ഇതോടൊപ്പം ഇന്ന് വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലകൾകൂടി വഹിക്കുന്നുണ്ട്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കമ്മിറ്റി മെമ്പർ, സഭാ ഭക്ത സംഘടനയുടെ പ്രവർത്തനങ്ങൾ, സുവിശേഷപ്രവർത്തകൻ, ഇതിലെല്ലാമുപരിയായി ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ നാല്പത്തിമൂന്നു പുസ്തകങ്ങൾ, ആയിരത്തിലധികം ലേഖനങ്ങൾ, നാല്പതോളം പാട്ടുകൾ, പാട്ട് ആൽബങ്ങൾ, കവിതകൾ, കഥകൾ, ചരിത്രാന്വേഷി തുടങ്ങിയിട്ടുള്ള ഒരു വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാവിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ ജനനം മുതൽ മരണം വരെയും തുടർന്ന് നടക്കുന്ന അത്ഭുതങ്ങൾ, വഴിപാടുകൾ എല്ലാം ഒരു ചരിത്രപുസ്തകമാക്കി എഴുതിയിട്ടുണ്ട്. അതൊരു സിനിമയാക്കുന്നതിന് പണം മുടക്കുവാൻ ആരെങ്കിലും തയ്യാറായി മുന്നോട്ട് വന്നാൽ അതിന് തിരക്കഥ പോലും തയ്യാറാക്കി വെച്ചിട്ടുണ്ട്. 1993 മാർച്ച്‌ 25 നാണ് ദൈവാലയത്തിലേക്ക് കടന്നുവന്നത്. അതിനു ശേഷമാണ് പുസ്തകങ്ങൾ എഴുതുവാൻ ആരംഭിച്ചത്. “കുടുംബ ജീവിതം യേശു ക്രിസ്തുവിലൂടെ” എന്നതാണ് ആദ്യപുസ്തകം. ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ലാഭവും പ്രതീക്ഷിച്ചല്ല, ജനങ്ങൾ നന്മയിലേക്ക് കടന്നു വരുന്നതിന് വേണ്ടിയാണിത്. ഒട്ടനവധി സമ്മാനങ്ങളും ആദരവുകളും കിട്ടിയിട്ടുണ്ട്. പൗരസ്ത്യ സുവിശേഷ സമാജ മെത്രാപ്പോലീത്ത 2006 ൽ ഒരു മൊമെന്റോ കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. പിന്നീട് പ്രാർത്ഥന യോഗങ്ങൾ, കുടുംബയൂണിറ്റുകൾ, വായനശാലകൾ, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി , കോച്ചേരിൽ കുടുംബയോഗം മറ്റ് സന്നദ്ധ സംഘടനകൾ എല്ലാം ആദരിച്ചിട്ടുണ്ട്. വീട്ടിൽ ഇരിക്കാതെയായിട്ടു വർഷങ്ങളായി. എന്നാൽ, ഈ ലോക്ഡൗൺ കാലത്താണ് ഭാര്യയോടും മക്കളോടുമൊപ്പം ഒരുമിച്ചിരുന്ന് സംസാരിക്കുവാനും, പ്രാർത്ഥിക്കുവാനും, ഭക്ഷണം കഴിക്കുവാനും കഴിഞ്ഞത്. തന്നവയുമല്ല, വീട്ടിൽ കുറച്ച് പച്ചക്കറികൃഷികൾ ചെയ്യുവാനും കഴിഞ്ഞു.തന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഈ പുരോഹിതൻ കടപ്പാട് അറിയിക്കുന്നത് വന്ദ്യ ചാലിശ്ശേരി ജേക്കബ്‌ കോർ എപ്പിസ്കോപ്പയെ ആണ്. കാരണം, 2000 മുതൽ ഇന്നുവരെയും വിശ്വസ്തനായി അച്ചനോടൊപ്പം ഒരു സന്തതസഹചരിയായി നിൽക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2007 ഏപ്രിൽ 28 ന്, പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായിൽ നിന്ന് പുത്തൻകുരിശ് സെന്റ്‌. അത്താനാസിയോസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് കോറൂയോ ശെമ്മാശ്ശ പട്ടം നൽകി അനുഗ്രഹിച്ചു. അങ്ങനെ ആത്മീയതയിൽതന്നെ ഭൗതികമായും പല നല്ല കാര്യങ്ങളും ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. തികച്ചും ഒരു കലാസ്നേഹികൂടിയാണ് അദ്ദേഹം. ഒത്തിരി കാലാകാരൻമാരും കലാകാരികളുമായി സുഹൃത് ബന്ധവും ഉണ്ട്. സുഹൃത്തുക്കൾ ഏറെയുണ്ടെങ്കിലും നല്ല സുഹൃത്തുക്കൾ വളരെ കുറവാണ്. നല്ല സുഹൃത്തുക്കളുമായി മാത്രമേ അധികവും അടുത്ത് ഇടപഴകാറുള്ളു. കുറച്ച് നാളുകളായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. സെഹിയോൻ എന്നാണ് പേര്. അതിൽ വിവിധ തരത്തിലുള്ള ക്ലാസുകളും ആൽബങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ കുടുംബ ജീവിതത്തിന്റെയും, മരണാനന്തര ജീവിതം, വി. കൂദാശകൾ, യൽദോ മോർ ബസേലിയോസ് ബാവയുടെ ചരിത്രം തുടങ്ങിയവ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. കുറുപ്പംപടി അടുത്ത് മേതലയിലാണ് താമസം. ഭാര്യയും രണ്ടു ആൺമക്കളും, മക്കൾ വിവാഹം കഴിഞ്ഞ് ഓരോ കുട്ടികളും ഉണ്ട്. നെല്ലിമോളം സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ആണ്. സഭാപരമായും സാമൂഹ്യപരമായും ഒട്ടനവധി വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. സംഗീത ഗ്രൂപ്പുകൾ, തുടങ്ങി മേതലക്കാരുടെ വാർത്തകൾ അറിയുന്നതിനുവേണ്ടി ‘മേതല നാട് നമ്മുടെ നാട് ‘ എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പുമുണ്ട്. ഏലിയാസ് എന്നാണ് യഥാർത്ഥ പേരെങ്കിലും അറിയപ്പെടുന്നത് ഡീക്കൺ ടോണി മേതല എന്നാണ്.

Back to top button
error: Content is protected !!