സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കണം :-യൂത്ത് കോണ്‍ഗ്രസ്

മൂവാറ്റുപുഴ : സ്വന്തം സുരക്ഷ മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു, വിവിധ സംഘടനകളില്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കോവിഡ് രോഗികളെ ചികിത്സയ്ക്കും പരിശോധനയ്ക്കും സൗജന്യമായി ആശുപത്രിയില്‍ കൊണ്ടുപോകുന്നത്, കോവിഡ് രോഗികള്‍ക്ക് ആവശ്യമായിട്ടുള്ള മരുന്നും ഭക്ഷണവും എത്തിക്കുന്നതും വീട് വിമുക്തമാക്കുന്നതും കോവിഡ് ബാധിച്ച മരണപ്പെടുന്നവരുടെ സംസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമൊക്കെ കൂടുതലും സന്നദ്ധ പ്രവര്‍ത്തകരാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നാടിന്‍റെ നട്ടെല്ലായി നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദ്രുതകര്‍മ്മ സേനയില്‍ രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് വാക്സിനേഷന് മുന്‍ഗണന നല്‍കില്ലെന്നു ചില പഞ്ചായത്തുകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നിലപാട് സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യം നശിപ്പിക്കുന്നതാണെന്നും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.

Back to top button
error: Content is protected !!