കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്കുള്ള ഉപകരണങ്ങളുടെ സംഭരണത്തിന് മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ നാളെ തുടക്കമാകും….

മൂവാറ്റുപുഴ: കോവിഡ്- 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതാത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍( CFTC)യിലേയ്ക്കുള്ള ഉപകരണങ്ങളുടെ സംഭരണത്തിന് മൂവാറ്റുപുഴ താലൂക്കില്‍ തിങ്കളാഴ്ച തുടക്കമാകും. സെന്ററുകളിലേക്ക് ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളും(കട്ടില്‍, ബെഡ് ,ബെഡ്ഷീറ്റ്, ബക്കറ്റ്, മാസ്‌ക്, സാനി റ്റൈസര്‍, കുടിവെള്ളം) മുതലായവയാണ്  പൊതുജനങ്ങളില്‍ നിന്നും വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളും, മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുത്തി  താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചും, പാമ്പാക്കട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തകളും, പിറവം, കൂത്താട്ടുകുളം മുന്‍സിപ്പലിറ്റികളും ഉള്‍പ്പെടുത്തി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം കേന്ദ്രീകരിച്ചും മൂവാറ്റുപുഴ തഹസില്‍ദാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ കളക്ഷന്‍ സെന്റര്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10-മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങളും, സ്ഥാപനങ്ങളും വിവിധ സംഘടനകളും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് മൂവാറ്റുപുഴ തഹസീല്‍ദാര്‍ അഭ്യര്‍ത്ഥിച്ചു…..

 

Back to top button
error: Content is protected !!