വാരപ്പെട്ടി പഞ്ചായത്തിലും കോവിഡ് ഉയര്‍ന്നുതന്നെ; ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരിശോധനാ ക്യാമ്പ്

 

പോത്താനിക്കാട് : വാരപ്പെട്ടി പഞ്ചായത്തിന്റെയും സിഎച്ച്‌സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് (ചൊവ്വാഴ്ച )കോവിഡ് പരിശോധന ക്യാമ്പ് നടത്തി. വാരപ്പെട്ടി കമ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 114 പേരെ പരിശോധിച്ചു. ഇതില്‍ ആന്റിജന്‍ പരിശോധന നടത്തിയ 56 പേരില്‍ 37 പേര്‍ കോവിഡ് ബാധിതരാണ്. വാരപ്പെട്ടി പഞ്ചായത്തില്‍ നിന്നും 25 പേരും മറ്റ് സമീപ പഞ്ചായത്തില്‍ നിന്നും 12 പേര്‍ക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്. 50 പേരുടെ സാമ്പിള്‍ ആര്‍ടിപിഇആര്‍ പരിശോധനക്ക് അയച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളിലും പരിശോധന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെ ഉണ്ടായിരിക്കുന്നതാണെന്നും ചെറുതും വലുതുമായ ലക്ഷണമുള്ളവര്‍ പരിശോധനക്കെത്തണമെന്നും വാരപ്പെട്ടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!