കോവിഡ് പ്രതിരോധം : സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

എറണാകുളം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി

ജില്ലാ കളക്ടർ എസ് സുഹാസ് സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

*ഒരു രോഗിക്കും ആശുപത്രികളിൽ അടിയന്തര ചികിത്സ നിഷേധിക്കരുത്

*കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എല്ലാ ആശുപത്രികളും അവരുടെ എച്ച് ഡി യു ഐസിയു ബെഡുകളുടെ 25% മാറ്റിവെക്കണം.ഇത് സംബന്ധിച്ച വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുകയും വേണം. കോവിഡ് രോഗികളുടെയും ഇതര രോഗികളുടെയും ചികിത്സയ്ക്ക് വെവ്വേറെ സൗകര്യങ്ങൾ ഏർപ്പെടുത്തണം.

*ഫിസിഷ്യൻമാർ ഉള്ള എല്ലാ ആശുപത്രികളും തങ്ങളുടെ ആശുപത്രിയിൽ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യുന്ന രോഗികളെ ചികിത്സിക്കണം. ആരോഗ്യ വിഭാഗത്തിന്റെ അതതു സമയങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം ചികിത്സ

*കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളും കെ എ എസ് പി രജിസ്ട്രേഷൻ നടത്തണം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുള്ള കോവിഡ്-19 രോഗികൾക്ക് സാജന്യമായി ചികിത്സ നൽകാൻ സഹായിക്കും. കെ എ എസ് പി യുടെ കോവിഡ് പാക്കേജിനു കീഴിൽ ചികിത്സയ്ക്ക് ചെലവാകുന്ന തുക ആശുപത്രികൾക്ക് സമയബന്ധിതമായി തിരികെ ലഭ്യമാകുന്നതാണ്.

*എല്ലാ ആശുപത്രികളും
കോവിഡ് രോഗികളുടെയും ആശുപത്രിയിൽ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെയും വിശദവിവരങ്ങൾ
ഡി പി എം എസ് യു എറണാകുളത്തിന്റെ പ്ലാറ്റ്ഫോമിൽ നൽകേണ്ടതാണ്.

Back to top button
error: Content is protected !!