താലൂക്ക് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനചുമതല ഡെപ്യൂട്ടി കളക്ടർമാർക്ക്

 

എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടർമാരെ താലൂക്കുകളുടെ ചാർജ് ഓഫീസർമാരായി നിയമിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിറക്കി.

1. പറവൂർ : ഡെപ്യൂട്ടി കളക്ടർ (ലാൻഡ് അക്വിസിഷൻ ), എൻ. എച്ച്. ഡി. പി എറണാകുളം
കൊച്ചി : ഡെപ്യൂട്ടി കളക്ടർ(ഇലക്ഷൻ )
കണയന്നൂർ : ഡെപ്യൂട്ടി കളക്ടർ(ലാൻഡ് അക്വിസിഷൻ )
ആലുവ : ഡെപ്യൂട്ടി കളക്ടർ(റെവന്യൂ റിക്കവറി )
കോതമംഗലം : ഡെപ്യൂട്ടി കളക്ടർ(കൊച്ചി മെട്രോ )
മുവാറ്റുപുഴ :ഡെപ്യൂട്ടി കളക്ടർ(വിജിലൻസ് )
കുന്നത്തുനാട് : ഡെപ്യൂട്ടി കളക്ടർ(ലാൻഡ് റിഫോംസ് )

2. താലൂക്കുകളിൽ ലോക്ക് ഡൗൺ ഉൾപ്പടെയുള്ള കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഇൻസിഡന്റ് കമ്മാണ്ടർമാരും തഹസില്ദാര്മാരുമായി ചേർന്ന് ഉറപ്പാക്കണം

3. പൊതു പരിപാടികളിലും മതാചാരങ്ങളിലും ആൾക്കൂട്ടമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണം

4. താലൂക്കുകളിലെ എഫ്. എൽ. ടി. സി കൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും തഹസിൽദാർമാരുടെയും സഹായത്തോടെ എഫ്. എൽ. ടി. സി കളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം

5. താലൂക്കിലെ കൺടൈൻമെൻറ് സോണുകളിൽ ലോക്ക് ഡൗൺ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ടൗൺ, മാർക്കറ്റ്, ദേവാലയങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിൽ ആൾകൂട്ടം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇൻസിഡന്റ് കമാണ്ടന്റ്മാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം

ആൾക്കൂട്ടമുണ്ടാവാതിരിക്കാൻ നടപടി സ്വീകരിക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെങ്കിൽ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം.
6. കോവിഡ് പരിശോധന, കോൺടാക്ട് ട്രേസിങ്, പരിശീലന പരിപാടികൾ, ശവ സംസ്കാര ചടങ്ങുകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണെന്നുറപ്പാക്കണം

7. വൃദ്ധ സദനങ്ങൾ, പേയിങ് ഗസ്റ്റ് താമസ സ്ഥലങ്ങൾ, ആദിവാസി സെറ്റില്മെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും തഹസിൽദാർമാരുടെയും സഹായത്തോടെ ഉറപ്പാക്കണം.

8. എല്ലാ ദിവസവും 4 മണിക്ക് മുൻപായി താലൂക്കിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ ഡെപ്യൂട്ടി കളക്ടർമാർ നിശ്ചിത ഫോർമാറ്റിൽ കളക്ടർക്ക് സമർപ്പിക്കണം.

Back to top button
error: Content is protected !!