കോവിഡ് – 19 പിറവത്ത് മൂന്ന് കണ്ടയ്ൻമെന്റ് സോണുകൾ: ഞായറഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ.

പിറവം: നഗരസഭാ പരിധിയിൽ കൊള്ളിയ്ക്കൽ, കണ്ണീറ്റുമല, ഇട്ടിയാർമല എന്നീ മേഖലകളിൽ കോവിഡ് കേസ്സുകൾ റിപ്പോർട്ട് ചെയ്യുകയും കണ്ടയ്ന്റ്മെന്റ് സോണുകൾ ആക്കുകയും ചെയ്ത സാഹചര്യത്തിൽ പിറവത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടണമെന്നും നീയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും തീരുമാനമായി.
വ്യാപാര സ്ഥാപനങ്ങൾ ഞായാറാഴ്ച ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം.
മാർക്കറ്റ്, ബസ് സ്റ്റാൻ്റ് തുടങ്ങിയ പൊതു സ്ഥലങ്ങൾ മാസ് ക്ലീനിംഗ് നടത്തി ശുചീകരിക്കാനും തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽേ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, അരുൺ കല്ലറയ്ക്കൽ, ഐഷ മാധവൻ, സിജി സുകുമാരൻ, ജിൽസ് പെരിയപ്പുറം, താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ ഇളന്താട്ട്, മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു.കെ.തമ്പി, പോലീസ് സബ് ഇൻസ്പെക്ടർ വി.ഡി. റജി രാജ്, താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!