ആശ്വാസം:-മൂവാറ്റുപുഴയിൽ കോവിഡ് വ്യാപനതോത് കുറയുന്നു.

 

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ കോവിഡ് വ്യാപനതോത് കുറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കോവിഡ് പോസീറ്റീവ് ആകുന്നവരുടെ കാര്യത്തിൽ പായിപ്ര നഗരസഭ പരിധിയിൽ ഒഴികെ മറ്റ് പഞ്ചായത്തുകളിൽ താരതമ്യേന കേസുകൾ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 1 മുതൽ 7 വരെയുള്ള ഒരാഴ്ചക്കാലം കൊണ്ട് 452 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഒക്ടോബർ 8 മുതൽ 22 വരെയുള്ള 15 ദിവസത്തിനിടെ 690 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 442 ഉം പായിപ്ര നഗരസഭ പരിധിയിലാണ്. 15 ദിവസത്തിനിടെ വാളകം 42, പൈങ്ങോട്ടുർ 16, പോത്താനിക്കാട് 14, മാറാടി 23, കല്ലൂർക്കാട് 16, ആരക്കുഴ13, പാലക്കുഴ16, ആയവന 22, ആവോലി 48, മഞ്ഞള്ളൂർ -38, പായിപ്ര 293, മൂവാറ്റുപുഴ നഗരസഭ 149 ആണ് പോസിറ്റീവ് കേസുകൾ. വിവിധ പഞ്ചായത്തുകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ വാളകം 110, പൈങ്ങോട്ടൂർ 67, കല്ലൂർക്കാട് 46, പോത്താനിക്കാട് 50, മാറാടി 148, പായിപ്ര 817, ആരക്കുഴ28, പാലക്കുഴ36, നഗരസഭ – 421, ആയവന 155, ആവോലി 114, മഞ്ഞള്ളൂർ 101 പേർക്കുമാണ്. നിലവിൽ വാളകം 35, പൈങ്ങോട്ടൂർ 15, മഞ്ഞള്ളൂർ 53 ,കല്ലൂർക്കാട് 17, പോത്താനിക്കാട് 11, മാറാടി 18, പായിപ്ര 229, ആരക്കുഴ16, പാലക്കുഴ14, നഗരസഭ 134, ആയവന 59,ആവോലി 45 ഉൾപ്പെടെ 646 പേർ ചികിൽസയിലുണ്ട്. നിയോജക മണ്ഡലത്തിൽ 2093 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു.1447 പേർ രോഗമുക്തി നേടി.1817 പേർ വീടുകളിലും സ്ഥാപനങ്ങളിലുമായി ക്വാറന്റയിനിൽ കഴിയുന്നുണ്ട്. 8 മരണം മണ്ഡലത്തിൽ റിപ്പോർട്ട് ചെയ്തു.11 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ വിവിധ പ്രദേശങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
പായിപ്രയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48% ആണെന്നത് അപകടകരമായ സൂചനയാണ് നൽകുന്നത്. നിയോജക മണ്ഡലത്തിലെ ഡോക്ടർമാരുടെയും ഇതര ജീവനക്കാരുടേയും കുറവുകൾ പരിഹരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

Back to top button
error: Content is protected !!