ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര ആരോഗ്യ സംഘം വിലയിരുത്തുന്നു.

മൂവാറ്റുപുഴ : ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സംഘം ജില്ലയിൽ സന്ദർശനം നടത്തി.തിരുവനന്തപുരം റീജിയണൽ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ,സഫ്ദർജങ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ.നീരജ് കുമാർ ഗുപ്ത എന്നിവരാണ് ജില്ലയിൽ എത്തിയത്.
കോവിഡ് പ്രതിരോധത്തിന്റെ ആദ്യ നാളുകൾ മുതൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലോക്ക് ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വന്ദേ ഭാരത്, ശ്രമിക് ട്രെയിനുകൾ, കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ, കോൺടാക്ട് ട്രൈസിങ് തുടങ്ങിയ വിവരങ്ങൾ അവതരിപ്പിച്ചു. ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം നടത്തിയ പ്രവർത്തനങ്ങളും സർവ്വേയിലൻസിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും വിശദീകരിച്ചു. സംസ്‌ഥാനത്തു ആദ്യമായി പ്രവർത്തനം ആരംഭിച്ച എഫ്. എൽ. ടി. സി, എസ്. എൽ. ടി. സി കളുടെ പ്രവർത്തന രീതിയും കോവിഡ് നിയന്ത്രണം ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന പ്രതിരോധരീതിയും കളക്ടർ സംഘത്തിന് വിശദീകരിച്ചു നൽകി.

ജില്ലയിലെ കോവിഡ് നിയന്ത്രണം നേരിട്ട് മനസിലാക്കാൻ സംഘം കോവിഡ് അപെക്സ് കേന്ദ്രമായ എറണാകുളം പി. വി. എസ് ആശുപത്രി,ഐ. സി 4 കേന്ദ്രം (കോവിഡ് ട്രാൻസ്‌പോർറ്റേഷൻ നെറ്റ്‌വർക്ക് ), അങ്കമാലി താലൂക്ക് ആശുപത്രി, ഡോൺ ബോസ്കോ ബോയ്സ് ഹോം, അഡ്ലാക്സ് എസ്. എൽ. ടി. സി, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ ഞായറാഴ്ച സന്ദർശിക്കും.

Back to top button
error: Content is protected !!