കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൂത്താട്ടുകുളം സ്വദേശി മരിച്ചു.

 

കൂത്താട്ടുകുളം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൂത്താട്ടുകുളം പാലക്കുഴ തണ്ടാശേരിൽ പരേതനായ പത്രോസിന്റെ ഭാര്യ മറിയാമ്മ (88) മരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സംസ്കാരം ഇന്നു 10 ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. പാലക്കുഴ വലിയകുളങ്ങരയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, മേരി, സാറാമ്മ, സണ്ണി, ലിസി, റെജി. മരുമക്കൾ: ഉടുമ്പന്നൂർ മങ്കുഴിയിൽ ഐസക്, രാജു (പുണെ) മണ്ണൂർ അരികുപുറത്ത് ബിനി, കാരമല തെക്കനാട്ട് നൈസ്, റെജി (പുണെ)..

Back to top button
error: Content is protected !!