വ്യത്യസ്തമായ കൊറോണ ബോധവൽകരണം, കയ്യടി നേടി പഞ്ചായത്ത് മെമ്പർ

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിജു പി നായരുടെ വ്യത്യസ്തമായ കൊറോണ ബോധവൽക്കരണം ശ്രദ്ധേയമാകുന്നു.തൻ്റെ വാർഡിലെ അഞ്ച് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലാണ് മനോഹരമായ കൊറോണ ബോധവൽക്കരണ പെയിൻ്റിങ്ങ് ഒരുക്കിയിരിക്കുന്നത്ത്, ഭൂതത്താൻകെട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചെങ്കര സ്കൂളിന് സമീപത്ത് നിന്നും തുടങ്ങി ഭൂതത്താൻകെട്ട് വരെയുള്ള അഞ്ച് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഈ പെയിൻ്റിങ്ങ് ആസ്വദിക്കാൻ സാധിക്കും.വാർഡ് മെമ്പർ സ്വന്തം ചിലവിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹര ബോധവൽക്കരണ പെയിൻ്റിങ്ങ് പ്രശംസനീയമാണെന്നും നാളിത് വരെ ഈ കാത്തിരിപ്പ് കേന്ദ്രങ്ങളും പരിസരവും ശുചീകരിക്കുന്നതും വൃത്തിയായി പരിപാലിക്കുന്നതും ബിജു പി നായർ തന്നെയാണെന്ന് നാട്ടുകാർ പ്രതികരിച്ചു.

Back to top button
error: Content is protected !!