കോവിഡ്-19; നാളെ അടിയന്തിര യോഗം ചേരും.

 

മൂവാറ്റുപുഴ:നഗരസഭ പ്രദേശത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നാളെ
അടിയന്തിര യോഗം ചേരുമെന്ന് എൽദോ എബ്രഹാം എംഎൽഎ അറിയിച്ചു. നാളെ വൈകിട്ട് 4ന് ആർ.ഡി.ഒ. യുടെ അധ്യക്ഷതയിലാണ് യോഗം.കഴിഞ്ഞ രണ്ടാഴ്ചക്കകം കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും, ഒരാഴ്ച കൊണ്ട് അമ്പതിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായും എൽദോ എബ്രാഹം എം.എൽ.എ. അറിയിച്ചു.ഇതോടെ ഓരോ രോഗികളുടെയും പ്രൈമറി, സെക്കന്ററി സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ ദുഷ്കരമായിരിക്കുകയാണ്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കടകൾ അടച്ചിരുന്നു. കൂടാതെ വീടുകളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ പതിനൊന്നാം വാർഡ് കഴിഞ്ഞ ദിവസം അടച്ചിരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ചും, നിയന്ത്രണങ്ങൾ, ജീവനക്കാരുടെ അധിക സേവനം, എഫ്.എൽ റ്റി.സി. ആരംഭിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. യോഗത്തിൽ എൽദോ എബ്രഹാം എംഎൽഎയെ കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, നഗരസഭ അധ്യക്ഷ ഉഷ ശശിധരൻ, ആർ.ഡി.ഒ. ചന്ദ്രശേഖരൻ നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Back to top button
error: Content is protected !!