കോവിഡ് 19 പ്രതിരോധ ബോധവൽക്കരണവുമായി ക്രിസ്തുമസ് സാന്ത.

 

മൂവാറ്റുപുഴ: കോവിഡ് 19 പ്രതിരോധ ബോധവൽക്കരണവുമായി സാന്തക്ലോസ് എത്തിയത് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ബോധവൽക്കരണവുമായി ക്രിസ്തുമസ് സാന്ത വിദ്യാർത്ഥികൾക്കിടയിൽ എത്തിയത്. മൂവാറ്റുപുഴ ടൗണിലും പരിസരത്തുമായി വിദ്യാർത്ഥികൾക്കൊപ്പം മണിക്കൂറുകൾ സാന്തയുമുണ്ടായിരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിലും, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, ഓട്ടോറിക്ഷ സ്റ്റാൻഡ്, ബസ്സ് സ്റ്റോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് കോവിഡ് പ്രതിരോധ ബോധവൽക്കരണം നടത്തി. വിവിധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി ജനങ്ങൾക്കിടയിലേയ്ക്ക് പോകുകയും, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ കൊടുക്കുകയും ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ ഗ്രിഗറി ജോൺ ആശയവും ആവിഷ്കാരവും, ഫോട്ടോഗ്രാഫിയും, ഡബ്ബിങ് ഹെൽമ ഡേവിഡും നിർവ്വഹിച്ചു.
സാന്തയായി ബേസിൽ ബാബുവും, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖിയും, അധ്യാപകനായ രതീഷ് വിജയനും, വോളൻ്റിയർ ലീഡേഴ്സായ പി.ബി. ഉണ്ണികൃഷ്ണനും, യദുകൃഷ്ണനും നേതൃത്വം നൽകി.

ഫോട്ടോ: കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം മൂവാറ്റുപുഴ ടൗണിലെത്തിയ ക്രിസ്തുമസ് സാന്ത.

Back to top button
error: Content is protected !!