നന്മ ഗ്യാസ് ഏജന്‍സിയും, ഗോഡൗണും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

കോതമംഗലം: കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഡേന്‍ നന്മ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് മുറിയും, ഗോഡൗണും, അനുബന്ധിത സ്ഥലങ്ങളും, ജപ്തി ചെയ്യാന്‍ മൂവാറ്റുപുഴ സബ് കോടതി ഉത്തരവിട്ടു. ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കലാ ഓഡിറ്റോറിയത്തിന് സമീപവും, ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് മലയിന്‍കീഴ് അടുത്തുള്ള കൊവേന്തപ്പടിയിലുമാണ്. പങ്കാളികള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. കോടതി ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വാദിക്കായി അഡ്വ. ജിജി പീറ്റര്‍ ഹാജരായി

 

Back to top button
error: Content is protected !!