ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടപ്ലാവ് തിമ്മിലിൽ ഇസ്മായിൽ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ജല അതോറിട്ടിയിൽ ജോലിയുള്ള മകൻ മാഹിൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ പത്തരയോടെ വീട്ടിൽ എത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് അനക്കം കേൾക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ ഹലീമയുടെ മൃതദേഹം മുറിക്കുള്ളിൽ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ ഇസ്മായിലിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഇസ്മായിൽ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തയ ശേഷം തൂങ്ങി മരിച്ചതാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. ഹലീമയുടെ തലയിൽ പരിക്കേറ്റിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കബറടക്കം നടത്തി. മക്കൾ: മാഹിൻ, ജംല.

Back to top button
error: Content is protected !!