ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

 

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും ഈ കേന്ദ്രങ്ങളിൽ നിന്നും നടക്കും. അങ്കമാലി, ആലുവ മണ്ഡലങ്ങൾക്ക് ഒരു വോട്ടെണ്ണൽ കേന്ദ്രമാണുള്ളത്. ആലുവ യു സി കോളേജിൽ ഈ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കും.

 

പെരുമ്പാവൂർ നിയോജക മണ്ഡലത്തിൻ്റെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പെരുമ്പാവൂരിൽ നടക്കും. കളമശ്ശേരി മണ്ഡലത്തിൻ്റെ നോർത്ത് പറവൂർ പുല്ലംകുളം ശ്രീ നാരായണ എച്ച് എസിൽ വോട്ടെണ്ണും. പറവൂർ മണ്ഡലത്തിൻ്റെ നോർത്ത് പറവൂർ ഗവ.ബോയ്സ് എച്ച്.എസ്.എസിലും വൈപ്പിൻ മണ്ഡലത്തിൻ്റെ കൊച്ചിൻ കോളേജ് അനക്സിലും കൊച്ചി മണ്ഡലത്തിൻ്റെ മട്ടാഞ്ചേരി ടി.ഡി.എച്ച്.എസിലും തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം മണ്ഡലത്തിൻ്റെ ഗവ.ഗേൾസ് എച്ച്എസ്എസിലും, തൃക്കാക്കര മണ്ഡലത്തിൻ്റെ തൃക്കാക്കര ഭാരത് മാത കോളേജിലും കുന്നത്തുനാട് മണ്ഡലത്തിൻ്റെ പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസിലും മുവാറ്റുപുഴ മണ്ഡലത്തിൻ്റെ മുവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസിലും പിറവം മണ്ഡലത്തിൻ്റെ നിർമല പബ്ലിക് സ്കൂൾ മുവാറ്റുപുഴയിലും കോതമംഗലം മണ്ഡലത്തിൻ്റെ കോതമംഗലം എം എ കോളേജിലും വോട്ടെണ്ണൽ നടക്കും.

Back to top button
error: Content is protected !!