കല്ലൂർക്കാട്,ആവോലി പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു.

വാഴക്കുളം: രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി കല്ലൂർക്കാട്,ആവോലി പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു. കല്ലൂർക്കാട് കാസ് ഓഡിറ്റോറിയത്തിലും ആവോലി പഞ്ചായത്തിൽ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലുമായാണ് കമ്മ്യൂണിറ്റി കിച്ചൻ ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റ് ആണ് ഭക്ഷണം പാകം ചെയ്തു നൽകുന്നത്.

കിടപ്പുരോഗികൾ, വയോജനങ്ങൾ, ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവർ, ലോഡ്ജ് മുറികളിൽ താമസിക്കുന്നവർ എന്നിവരിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുന്നതിനും ഉള്ള സൗകര്യം പഞ്ചായത്ത്‌ അധികൃതർ ഏർപ്പെടു ത്തിയിട്ടുണ്ട്.

Back to top button
error: Content is protected !!