ദേശീയപാതയിൽ മറ്റക്കുഴിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മറ്റക്കുഴിക്കടുത്ത് നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി മറിഞ്ഞു.ലോറി ഡ്രൈവറെ പരുക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മുന്നോടെ കോലഞ്ചേരി ഭാഗത്തു നിന്നും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. വരിവരിയായി നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയ പാതയിലാണ് കണ്ടെയ്നർ മറിഞ്ഞതെങ്കിലും ഭാഗ്യം കൊണ്ട് മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. അപകട കാരണം വ്യക്തമായിട്ടില്ല.

 

Back to top button
error: Content is protected !!