പല്ലാരിമംഗലത്ത് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

പല്ലാരിമംഗലം: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയില്‍ ഉള്‍പ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേല്‍പടി – മക്കാമസ്ജിദ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഇല്ലാസ് തോമസ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പിഎഎം ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖദീജ മുഹമ്മദ്, സിബി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, നിസാമോള്‍ ഇസ്മയില്‍, റിയാസ് തുരുത്തേല്‍, എം കെ വിജയന്‍, സഫിയ സലിം, കെ എം അബ്ദുള്‍ കരീം, കെ എം മൈതീന്‍, ആഷിത അന്‍സാരി, ഷിബി ബോബന്‍, എ എ രമണന്‍, പി കെ മൊയ്തു, കെ ബി മുഹമ്മദ്, കെ എം അബ്ബാസ്, കെ എം ഇബ്രാഹിം, എം എം ബക്കര്‍, പി എം സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.റ്റി സാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Back to top button
error: Content is protected !!