ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്ന് സംയുക്ത പരിശോധന

മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ മുഖച്ഛായ മാറ്റുന്ന ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാത്യുകുഴല്‍ നാടന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രദേശങ്ങളില്‍ കെആര്‍എഫ്ബി – കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇന്ന് സംയുക്ത പരിശോധനനടത്തും. നിലവിലെ വൈദ്യുത ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനുമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന, മുന്‍പ് സ്താപിച്ച സര്‍വ്വേ കല്ലുകള്‍ കാണാതായതോടെ ചിലയിടങ്ങളില്‍ നിര്‍മ്മാണം തടസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി മൂന്നു സര്‍വയര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് എംഎല്‍എ കത്ത് നല്‍കിയിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തി ഇവിടങ്ങളില്‍ വേഗത്തില്‍ കല്ലുകള്‍ സ്ഥാപിക്കാനായാണ് സര്‍വ്വേയര്‍മാരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗതകുരുക്ക് രൂക്ഷമായി. ഇതിന് പരിഹാരമായി മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടിവരും. ഈറോഡുകളില്‍ ആവശ്യമായ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ പിഡബ്ള്യുഡിക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. വാട്ടര്‍ അതോറിറ്റി ശുദ്ധജലപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കും.

 

Back to top button
error: Content is protected !!