വീട്ടിലേയ്‌ക്കെത്താന്‍ വഴിയില്ലാതെ ബുദ്ധിമുട്ടി കുടുംബം: സഹായഹസ്തവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മൂവാറ്റുപുഴ: വഴിയില്ലാത്തത് മൂലം വീട്ടിലെത്താന്‍ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് സഹായഹസ്തവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കിഴക്കേക്കര 13-ാം വാര്‍ഡില്‍ ചന്ദ്രവിലാസം ഈശ്വരന്‍കുട്ടിക്കും കുടുബത്തിനുമാണ് സഹായവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. കഴിഞ്ഞ 50 വര്‍ത്തോളമായി സ്വന്തം വീട്ടിലേയ്‌ക്കെത്താന്‍ സാഹസികമായ യാത്രയാണ് വാര്‍ധക്യത്തിലെത്തിയ ഈശ്വരന്‍കുട്ടി, ഭാര്യ ചന്ദ്രവതി, മക്കളായ അഭിലാഷ്, അമ്പിളി എന്നിവര്‍ നടത്തിയിരുന്നത്. വീടിന് സമീപമുള്ള ചെറുതോട്ടിലിറങ്ങിയാണ് ഇത്രയും നാള്‍ കുടുംബം സഞ്ചരിച്ചിരുന്നത്. ദീര്‍ഘനാളായുള്ള കുടുംബത്തിന്റെ ഈ ദുരിതയാത്രയ്ക്കാണ് ഇരുമ്പുപാലം നിര്‍മ്മിച്ച് നല്‍കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അറുതിവരുത്തിയത്. ഡീന്‍ കുര്യാക്കോസ് എംപിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ചേര്‍ന്ന് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി മുണ്ടാട്ട്, മുന്‍ കൗണ്‍സിലര്‍ കെ.എ അബ്ദുല്‍ സലാം, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ബോര്‍ഡ് അംഗം എന്‍പി ജയന്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഷഫീക്ക് കെഎം, വാര്‍ഡ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ പ്രഭാകരന്‍, ഷാനു നേടിയമാല തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!