ഡി.സി.സി പ്രസിഡന്റിനെതിരെ കേസ്: വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മൂവാറ്റുപുഴ: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പോലീസ് കേസെടുത്തത്തില്‍ പ്രതിഷേധിച്ച് വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്തിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ സെക്രട്ടറി മിവാ ജോളിയെ പുരുഷ പോലീസ് വലിച്ചിഴച്ചതിനെതിരെ മുഹമ്മദ് ഷിയാസ് രംഗത്ത് വന്നിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് ഷിയാസ് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഡിസിസി പ്രസിഡന്റിനെതിരെയും പോലീസ് കേസെടുത്തു. പോലീസിനെതിരെ വാളകത്ത് നടത്തിയ പ്രതിഷേധ പ്രകടനം കെപിസിസി സെക്രട്ടറി കെ.എം സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഒ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം മാത്തുകുട്ടി, സാബു വാഴയില്‍, വി.വി. ജോസ്, ജോളി മോന്‍ ചുണ്ടയില്‍, കെ വി ജോയ്, എബി പൊങ്ങണത്തില്‍, മോള്‍സി എല്‍ദോസ്, കെ.പി എബ്രാഹം, തോമസ് ഡിക്രൂസ്, ഒ.വി. ബാബു, ജെറിന്‍ ജേക്കബ് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!