കോൺഗ്രസ്‌ (എസ്) കുന്നത്തുനാട് ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

 

 

കോലഞ്ചേരി. കോൺഗ്രസ്‌ (എസ്) കുന്നത്തുനാട് ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി വി വർഗീസ് ഉദ്ഘാടനം ചെയ്തു.ദിനംപ്രതി പാചകവാതക ഇന്ധന വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ ബി എ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഐസിസി (എസ്) അംഗം വി വി സന്തോഷ്‌, ജില്ലാ ജനറൽ ജനറൽ സെക്രട്ടറി ജൂബി എം വർഗീസ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ്‌ (എസ്) കുന്നത്തുനാട് ബ്ലോക്ക് ഭാരവാഹികളായി റോയ് പാലമറ്റം (പ്രസിഡന്റ്‌), ഷാജഹാൻ മൂസ, അബൂബക്കർ പട്ടിമറ്റം (വൈസ് പ്രസിഡന്റ്‌ മാർ), റെജി എം ഒ (ജനറൽ സെക്രട്ടറി), സിയാദ് കെ എം (ട്രഷറർ), ജോബി ടി വൈ, യാക്കോബ് ടി പി, ബാബു ഏലിയാസ്, മാധവൻ കെ കെ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

 

 

ഫോട്ടോ… കോൺഗ്രസ്‌ (എസ്) കുന്നത്തുനാട് ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോയ് പാലമറ്റം

Back to top button
error: Content is protected !!