മൂവാറ്റുപുഴ

കേരള കോൺഗ്രസിന് സീറ്റ് വിട്ടു നൽകുരുതെന്ന് കത്തയച്ച് യൂത്ത് കോൺഗ്രസ്

 

മൂവാറ്റുപുഴ : കേരള കോൺഗ്രസിന് മൂവാറ്റുപുഴ നിയമസഭാ സീറ്റ് നൽകരുതെന്ന അഭ്യർത്ഥനയുമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി രാഹുൽഗാന്ധി,കെ.സി. വേണുഗോപാൽ, താരിക്ക് അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നി നേതാക്കൾക്ക് കത്തയച്ചു.

കോൺഗ്രസിന് വേരോട്ടമുള്ള നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. നിലവിൽ ഒൻപത് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോൺഗ്രസാണ് അധ്യക്ഷപദത്തിലിരിക്കുന്നത്, നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന രണ്ടു ജില്ലാ പഞ്ചായത്ത് സീറ്റിലും കോൺഗ്രസ് പ്രതിനിധികളാണ് വിജയിച്ചത്, ഈ സാഹചര്യം കൂടി പരിഗണിച്ച് വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാം തുടങ്ങിയ യൂത്ത് കോൺഗ്രസ് നിലപാടുകൾ വ്യക്തമാക്കിയുള്ളതാ ണ് കത്ത്. പാർട്ടി നേതൃത്വം നീതിപൂർവ്വമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ പറഞ്ഞു.

Back to top button
error: Content is protected !!
Close