നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലംകമ്മിറ്റി

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി സിപിഐഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഫ് നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും, പ്രസിഡന്റ് പിഎം മജീദിനെതിരെയും നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസും, യൂഡിഎഫും നിരവധി സമരങ്ങള്‍ നെല്ലിക്കുഴിയില്‍ സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ കുറെ ദിവസങ്ങളായി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് നെല്ലിക്കുഴിയിലെ പ്രമുഖ സിപിഐഎം കുടുംബം തന്നെ രംഗത്ത് വരികയും പ്രസിഡന്റ് പിഎം മജീദിനെതിരെ
നിരവധി വോയ്‌സ് റെക്കോഡുകള്‍ പുറത്തുവിടുകയും അത് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയും ചെയ്തിരിന്നു. മുന്‍പ് പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഉന്നയിച്ചു കൊണ്ട് സിപിഐഎം പാര്‍ട്ടി മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വ്യക്തി പരാതി നല്‍കിയിരിന്നു.ഈ ആരോപണങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് അഴിമതി വീരന്‍ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ ഉടനീളം യുഡിഎഫ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരിന്നു അതില്‍ നെല്ലിക്കുഴി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഫ്‌ളക്‌സും, എടനാട് അച്ചന്‍ പടിയ്ക്കല്‍ സ്ഥാപിച്ച ബോര്‍ഡുകളും അര്‍ധരാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരിന്നു. വീണ്ടും ആ പ്രദേശത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുകയും. ഫ്‌ളക്‌സുകള്‍ നഷിപ്പിച്ചവര്‍ക്കെതിരെ കോതമംഗലം പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് അറിയിച്ചു.

 

Back to top button
error: Content is protected !!