കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികളായ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.  

 

 

 

മൂവാറ്റുപുഴ : കോണ്‍ഗ്രസ്, സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികളായ ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് പീന്നീട് ജാമ്യം ലഭിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ഇ.എം. താഹ, അജി പാലമല, വിഷ്ണു വിശ്വനാഥന്‍, ഷാഹുല്‍ ഹമീദ്, അഖില്‍ പ്രകാശ് എന്നിവരാണ് ഇന്നലെ രാവിലെയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേര്‍ അറസ്റ്റിലായി. 10 ഡിവൈഎഫ്ഐ പ്രവര്‍ത്തകരും, 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഇനിയും നിരവധി പ്രതികളെ പിടികൂടാനുണ്ട്.

Back to top button
error: Content is protected !!