നീറ്റ് പരീക്ഷ ക്രമക്കേട്; മൂവാറ്റുപുഴയില്‍ ചോദ്യപേപ്പര്‍ പ്രതീകാത്മകമായി ലേലം വിളിച്ച് വില്‍പ്പന നടത്തി കോണ്‍ഗ്രസ്

മൂവാറ്റുപുഴ: നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ചോദ്യ പേപ്പറുകള്‍ പ്രതീകാത്മകമായി ലേലം വിളിച്ച് വില്‍പ്പന നടത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 70 ഓളം പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ചോദ്യപേപ്പര്‍ ചോര്‍ച്ച, കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കല്‍ തുടങ്ങി നിരവധി ക്രമക്കേടുകള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നത് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്താത്തതും ദുരൂഹമാണെന്ന് എംഎല്‍എ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.എം സലിം, നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ്, കെ.പി ജോയി, മണ്ഡലം പ്രസിഡന്റുമാരായ കെ.എം അബ്ദുള്‍ സലാം, ജോളി പി.പി, ജോളിമോന്‍ ചൂണ്ടയില്‍, പി.എം അബുബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോ കെ ചെറിയാന്‍, ഒ.പി ബേബി, എബി പൊങ്ങണത്തില്‍, കെ ഭദ്രപ്രസാദ്, മിനി എല്‍ദോ, സാറാമ്മ ജോണ്‍, ആല്‍ബിന്‍ യാക്കോബ്, മാഹിന്‍ അബുബക്കര്‍, ജെറിന്‍ ജേക്കബ് പോള്‍, പഞ്ചായത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌റുമാരായ കെ.ഒ ജോര്‍ജ്, പി.കെ മനോജ്, സാബു പി വാഴയില്‍, വി.വി ജോസ്, എസ് മജീദ്, ഹിപ്‌സണ്‍ എബ്രഹാം, വി.ടി പൈലി, അരുണ്‍ വര്‍ഗീസ്, സജി ടി ജേക്കബ്, നൗഷാദ് മായിക്കനാടന്‍, ചിന്നമ്മ വര്‍ഗീസ്, അജി പി.എസ്, റിയാദ് വി.എം, ടി.എം എല്‍ദോ, രതീഷ് ചെങ്ങാലിമറ്റം, അമല്‍ ബാബു, ജോളി മണ്ണൂര്‍, അനില്‍ പി.എ, ജയദേവന്‍ കെ.കെ, പി.വി സാജു, അലി പി.പി, മുഹമ്മദ് ചെറുകപ്പിള്ളി, എബി പോള്‍, റിയാസ് താമരപ്പിള്ളി, എം.സി വിനയന്‍, കബീര്‍ പൂക്കടശേരി, എല്‍ദോസ് പി പോള്‍, സുബൈര്‍ കെ.കെ, അജി സാജു, ബിന്ദു ജോര്‍ജ്, രജിത സുധാകരന്‍, ഡേവിഡ് ചെറിയാന്‍, ജോയി കൊപ്പുഴ, റെജി കുര്യന്‍, കെ.വി കമാലുദ്ധീന്‍, സി.വി ജോയി, സാജു കുന്നപ്പിള്ളി, നിഷാദ് കെ മുഹമ്മദ്, സനില്‍ സജി, അനീഷ് പി. എച്ച് എന്നിവര്‍ നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!