യുവ സംവിധായകന്‍ വിഷ്ണു ശശി ശങ്കറിനെ പാങ്കോട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

കോലഞ്ചേരി: മലയാള സിനിമ ചരിത്രത്തില്‍ തന്നെ ജന ഹൃദയങ്ങള്‍ ഏറ്റെടുത്ത മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെ പാങ്കോട് ഗ്രാമത്തെ മലയാള സിനിമയുടെ നെറുകയില്‍ എത്തിച്ച യുവ സംവിധായകന്‍ വിഷ്ണു ശശി ശങ്കറിനെ പാങ്കോട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വീട്ടില്‍ എത്തി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറി സജീഷ് സി.ആര്‍ ന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ യും കെപിസിസി വൈസ് പ്രസിഡന്റും ആയ വി.പി സജീന്ദ്രന്‍ മൊമെന്റോ നല്‍കുകയും, യുഡിഫ് ചെയര്‍മാന്‍ സി.പി ജോയി പൊന്നാഡ അണിയിക്കുകയും ചെയ്യ്തു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി എല്‍ദോ, മണ്ഡലം കോണ്‍ഗ്രസ് നേതാക്കന്മാരായ എം.കെ രാജു, മത്തായി കീളേടത്ത്, ടിനോയ് ഐക്കരനാട്, മുരളീധരന്‍,സച്ചിന്‍ സി ടി, അനൂപ് എം.പി, എല്‍ദോ ചെറിയാന്‍, അഭിരാം രമേശ്, നിതീഷ് പാങ്കോട്, അനില്‍ ഇസി,ബേസില്‍ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!