കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി

മൂവാറ്റുപുഴ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുന്ന പദയാത്ര ഇന്നലെ വൈകിട്ട് നാലുമണിക്ക് കണ്ണങ്ങാടി കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ചു. ചടങ്ങ് മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരക്കുഴ മാളിക പീടികയിൽ നടത്തിയ സമാപന സമ്മേളനത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ എക്സ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ആരക്കുഴ മണ്ഡലം ഇൻചാർജ് ശ്രീ പോൾ ലൂയിസ് അധ്യക്ഷനായി.സംസ്ഥാന – ജില്ല കോൺഗ്രസ്‌ നേതാക്കൾ, ആരക്കുഴ മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ പ്രതിനിധികൾ, ആരക്കുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തകർ, യൂത്ത് കോൺഗ്രസ് കർഷക കോൺഗ്രസ് കെഎസ് യു മണ്ഡലം പ്രസിഡന്റ്മാർ എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!