കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റായിരുന്ന ബെന്നി കാഞ്ഞിരത്തിങ്കൽ അനുസ്മരണം നടത്തി.

 

ആരക്കുഴ: കോൺഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റായിരുന്ന ബെന്നി കാഞ്ഞിരത്തിങ്കൽ അനുസ്മരണം നടത്തി. ഡീൻ കുര്യാക്കോസ് എം പി
സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പോൾ ലൂയിസ് അധ്യക്ഷത വഹിച്ചു.മാത്യു കുഴൽനാടൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.

ഡികെടിഎഫ് സംസ്ഥാന പ്രസിഡൻ്റ് ജോയി മാളിയേക്കൽ, കെപിസിസി സെക്രട്ടറി കെ.എം സലിം,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മാത്യു മംഗലശേരി,
ആരക്കുഴ പഞ്ചായത്തു പ്രസിഡൻ്റ്
ഓമന മോഹനൻ, വൈസ് പ്രസിഡൻ്റ് സാബു പൊതൂർ,
മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മേരി പീറ്റർ,മഞ്ഞള്ളൂർ ബ്ലോക്ക് സെക്രട്ടറി ഷാജി പുളിക്കത്തടം,മുൻ മണ്ഡലം പ്രസിഡൻറ് ജോർജ് മാത്യു ഓരത്തിങ്കൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അമൽജിത്ത് അനിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

പഞ്ചായത്തംഗം ജാൻസി മാത്യു
അനുശോചന പ്രമേയം അവതരിപ്പിച്ചു.

യോഗത്തോടനുബന്ധിച്ച്
മുതിർന്ന നേതാക്കളെ എംപി ആദരിച്ചു.

Back to top button
error: Content is protected !!