മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ബാറില്‍ ശബരിലാല്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ബാറില്‍ നടന്ന കൊലപാതകത്തില്‍ കൂടുതല്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്. കച്ചേരിത്താഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പോലീസ് സ്‌റ്റേഷന് നൂറ് മീറ്റര്‍ അകലേ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ വാക്കേറ്റം നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് ജോഷി അധ്യക്ഷനായ യോഗം എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ്, ജിന്റോ ടോമി എബി പൊങ്ങണത്തില്‍, എല്‍ദോ ബാബു, സിജോ ജോസഫ്, കെപിസിസി സെക്രട്ടറി കെ എം സലിം, പി പി എല്‍ദോസ്, സാബു ജോണ്‍, സുബാഷ് കടയ്‌ക്കോട്, ജെറിന്‍ ജേക്കബ് പോള്‍, സല്‍മാന്‍ ഒലിക്കന്‍, ഫൈസല്‍ വടക്കേനത്ത്, ഷെഫാന്‍ വി എസ്, മനു ബ്ലായില്‍,മാഹിന്‍ അബുബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!