പ്രതിഭാ സംഗമവും കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയും നടത്തി

തിരുമാറാടി: കാക്കൂര്‍ ഗ്രാമീണ വായനശാല ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിന്റെ സഹകരണത്തോടെ പ്രതിഭാ സംഗമവും കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോള്‍ പ്രകാശ് ഗ്രാമ വിദ്യാജ്യോതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് അനീഷ് ആച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. നൂതന വിദ്യാഭ്യാസത്തിന്റെ മാറുന്ന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ശ്രീല ശ്രീധര്‍ ശില്‍പശാല നയിച്ചു. എം.സി. അജി, ബീന ഏലിയാസ്, ബാലസാഹിത്യകാരന്‍ ഹരീഷ് നമ്പൂതിരിപ്പാട് , സെക്രട്ടറി വി.കെ.ശശിധരന്‍, സുനില്‍ കള്ളാട്ടുകുഴി, പി.കെ.പ്രസാദ്, എം.എന്‍.മനോജ് കുമാര്‍, പി.എന്‍. പ്രകാശ്, എല്‍ദോസ് ജോണ്‍, എസ്. സതീഷ് കുമാര്‍, സിമി അനില്‍, ലൈബ്രറിയന്‍ ജെന്‍സി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!