മഴക്കാല രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി

തൃപ്പൂണിത്തറ: ഇന്ത്യന്‍ ഹോമിയോപ്പതി മെഡിക്കല്‍ അസോസിയേഷന്‍ തൃപ്പൂണിത്തുറ ചാപ്റ്ററിന്റെയും നോര്‍ത്ത് ഫോര്‍ട്ട് അലയന്‍സ് റസിഡന്‍സ് അസോസിയേഷന്‍ തൃപ്പൂണിത്തറയുടെയും ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ വടക്കേക്കോട്ട സംസ്‌കൃത കോളേജ് ഹാളില്‍ മഴക്കാല രോഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. എന്‍എഫ്എആര്‍എ പ്രസിഡന്റ് ദുര്‍ഗ പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം വാര്‍ഡ് കൗണ്‍സിലര്‍ സാവത്രി നരസിംഹന്‍, റിട്ടയേര്‍ഡ് ഹോമിയോ ഡിഎംഒ അമ്പിളി.എന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഹോമിയോപ്പതി മെഡിക്കല്‍ അസോസിയേഷന്‍ തൃപ്പൂണിത്തുറ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.രാജശ്രീ, സെക്രട്ടറി ഡോ. അനശ്വരാ ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. അമൃത ഡോ.ദര്‍ശന എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ റസിഡന്‍സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ലോഗോസ് സ്പീച്ച് തെറാപ്പി ആന്‍ഡ് ഹിയറിംഗ് സെന്റര്‍ ക്യാമ്പിനോട് സഹകരിച്ച് സൗജന്യ കേള്‍വി പരിശോധനയും നടത്തി.

 

Back to top button
error: Content is protected !!