ലഹരി വിരുദ്ധ ബോധവൽക്കരണവും ടാസ്ക്ഫോഴ്സ് പരിശീലനവും നടത്തി

മൂവാറ്റുപുഴ: കോതമംഗലം രൂപത സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റിയുടെയും, മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ആന്റ് സൈക്കാട്രി വിഭാഗത്തിന്റെയും, സജീവം ലഹരിവിരുദ്ധ ക്യാബെയിന്റയും, വിമല സോഷ്യല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും ടാസ്‌ക് ഫോഴ്‌സ് പരിശീലനവും നടത്തി. മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടി കോതമംഗലം രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു. സജീവം പ്രോജക്ട് സ്റ്റേറ്റ് കോ- ഓഡിനേറ്റര്‍ സജോ ജോയി, സി. ഡോ. ലിന്‍സ് മരിയ, സി. ഡോ. റാണി ജോസ്, സി. ഇന്‍ഫന്‍ന്റ് ട്രീസ, ആഷ്‌ന ചാക്കോ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഐപ്പ് ജോണ്‍ കല്ലുങ്കല്‍, ജോണ്‍സന്‍ കറുകപ്പിള്ളില്‍ ,മദര്‍ ജോവിറ്റ്, സി. സെലീന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!