സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കം

മൂവാറ്റുപുഴ: വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നതിനുമായി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായുള്ള ഡി.ജി കേരളം പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി. നഗരസഭാ പരിധിയിലെ മുഴുവന്‍ ജനങ്ങളെയും സംബസിച്ച വിവര ശേഖരണം നടത്തി അവരില്‍ ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത 14 വയസിന് മുകളിലുള്ളള മുഴുവന്‍ പേര്‍ക്കും വോളന്റിയര്‍മാര്‍ മുഖേന പരിശീലനം നല്‍കി ഡിജിറ്റല്‍ സാക്ഷരതരാക്കും. സര്‍വേയിലൂടെ ഡിജിറ്റല്‍ സാക്ഷരര്‍ അല്ലന്ന് കണ്ടെത്തുന്നവരെ എന്‍എസ്എസ്, എന്‍സിസി, നെഹൃു യുവകേന്ദ്ര, എസ്പിസി, കുടുംബശ്രീ, സാക്ഷരത മിഷന്‍, എസ്‌സി, എസ്ടി. പ്രമോര്‍ട്ടര്‍മാര്‍, സന്നദ്ധ സേന, ലൈബ്രറി കൗണ്‍സില്‍, യുവജന ക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, സന്നദ്ധരായ യുവതി, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെട്ട വോളന്റിയര്‍മാരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവരെ കണ്ടെത്തി പരിശീലിപ്പിച്ച് അവര്‍ മുഖേനയാകും നാട്ടുകാര്‍ക്ക് പരിശീലനം നല്‍കുക. ഡി.ജി കേരള സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ മൂവാറ്റുപുഴ നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പഴ്‌സണ്‍ പി.പി. നിഷ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംംഗ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ നിസ അഷറഫ്, കൗണ്‍സിലര്‍ ജോളി മണ്ണൂര്‍, ഡി.ജി കേരള കോഓര്‍ഡിനേറ്റര്‍ പി. രജിത, ആര്‍ജിഎസ്എ കോഒര്‍ഡിനേറ്റര്‍ ടി.ആര്‍. രജിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!