കല്ലൂര്‍ക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പൊതുശുചിമുറിയില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി

കല്ലൂര്‍ക്കാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള പൊതുശുചിമുറിയില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം മുന്‍പാണ് ശുചിമുറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ ഇപ്പോള്‍ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്ന നിലയിലാണ്. രണ്ടാഴ്ചയിലേറെയായി മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്രമാതീതമായി ശുചിമുറിയിലെ മലിനജലം പുറത്തേക്കൊഴുകിയാല്‍ സമീപത്തെ തോട്ടിലൂടെ ജലസ്രോതസുകളിലെത്തി രോഗബാധ ഉണ്ടാകുമെന്ന ഭീതിയിലായിരുന്നു പ്രദേശവാസികള്‍. ഈ സാഹചര്യത്തില്‍ അടിയന്തരമായ അറ്റകുറ്റപ്പണികള്‍ക്കായി ശുചിമുറി അടച്ചതായി അധികൃതര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!