അറവുശാലയോട് ചേർന്നുള്ള ഷെഡിൽ നിന്ന് പോത്തുകളെ മോഷ്ടിച്ചതായി പരാതി.

 

മഞ്ഞള്ളൂർ :അറവുശാലയോട് ചേർന്ന ഷെഡിൽ നിന്ന് പോത്തുകളെ മോഷ്ടിച്ചതായി പരാതി. കദളിക്കാട് കൂവേലിപ്പടിയലെ അറവുശാലയിൽ നിന്നുമാണ് അൻപതിനായിരം രൂപവീതം വില വരുന്ന മൂന്ന് പോത്തുകളെ കാണാതായത്. അറവുശാല നടത്തുന്ന മണക്കാട് സ്വദേശിയായ മഠത്തിൽ പ്രദീപ് ജോസ് വാഴക്കുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട് . പെരുമ്പാവൂരിൽ നിന്നെത്തിച്ച പോത്തുകളെ കടയുടെ സമീപമുള്ള ഷെഡ്ഡിലാണ് പാർപ്പിച്ചിരുന്നത്. തലേന്ന് വൈകുന്നേരം ആറുമണിയോടെ മൃഗങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങിയ ഉടമ വെളുപ്പിന് മൂന്ന് മണിയോടെ കടയിലെത്തിയപ്പോളാണ് ഉരുക്കളെ നഷ്ടപ്പെട്ടതറിഞ്ഞത്. വാഴക്കുളം പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: Content is protected !!