മൂവാറ്റുപുഴ ആർ.ഡി.ഒ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതായി പരാതി

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആർ.ഡി.ഒ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതായി കാണിച്ച് എൽഡിഎഫ് കൺവീനർ എൻ.അരുൺ മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും പരാതി നൽകി. മുവാറ്റുപുഴ നിയോജക മണ്ഡലം വരണാധികാരികൂടിയായ ആർ.ഡി.ഒ കോ വിഡ് രോഗ ബാധ അറിഞ്ഞ് കൊണ്ട് തന്നെ മൂവാറ്റുപുഴ ആർ.ഡി ഒ ഓഫീസിൽ 29, 30 ദിവസങ്ങളിൽ എത്തുകയും പൊതുജനങ്ങളും, ജീവനക്കാരുമായിട്ട് സമ്പർക്കത്തിൽ ഏർപ്പെടുകയും, കോവിഡ് രോഗം പരത്താൻ ശ്രമിക്കുകയും, കോവിഡ് പ്രോട്ടക്കോൾ ലംഘനം നടത്തുകയും, ചെയ്തുവെന്നും ആർ ഡി ഒക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് എൻ.അരുൺ പരാതി നൽകിയത്.

Back to top button
error: Content is protected !!