കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യസാധനങ്ങൾ എത്തിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ.

മൂവാറ്റുപുഴ: ഓൾ കേരള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ മുവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവോലി കമ്മ്യൂണിറ്റി കിച്ചണിൽ ആവിശ്യ സാധനങ്ങൾ എത്തിച്ചു നൽകി. ലോക്ക് ഡൗൺ ഘട്ടത്തിലും തങ്ങൾക്ക് ചെയ്യാനാവുന്ന സഹായങ്ങൾ എത്തിച്ചു നൽകി മാതൃകയാവുകയാണ് ഇവർ. ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ മുവാറ്റുപുഴ ഏരിയാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സജോ സണ്ണി ആവശ്യവസ്തുക്കൾ കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പുകാർക്ക് കൈമാറി.

Back to top button
error: Content is protected !!