ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദീക്ഷാരംഭ് ആരംഭിച്ചു.

വളയന്‍ ചിറങ്ങര: ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദീക്ഷാരംഭ് ആരംഭിച്ചു. കോളേജ് അദ്വൈതാ ഹാളില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത നര്‍ത്തകനും അധ്യാപകനും ചലച്ചിത്രനടനുമായ ആര്‍.എല്‍.വി. ഡോ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അക്കാദമിക പഠനത്തില്‍ കലാപഠനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പലും മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. സുധാകരന്‍ കെ.എം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് മാനേജര്‍ ബ്രിഗേഷ്.പി.ഡി. മുഖ്യപ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ രശ്മി കെ.പി, ഐക്യുഎസി. കോര്‍ഡിനേറ്റര്‍ ഡോ. രശ്മി ആര്‍, മലയാളവിഭാഗം അധ്യാപകന്‍ ഡോ. പ്രവീണ്‍.കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ദീക്ഷാരംഭ് പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ കോളേജില്‍ സാംസ്‌കാരിക സാമൂഹിക മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകളും കലാപ്രകടനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!