കെഎച്ച്ആര്‍എ പെരുമ്പാവൂര്‍ യൂണിറ്റിന്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി

പെരുമ്പാവൂര്‍ : ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പെരുമ്പാവൂര്‍ യൂണിറ്റിന്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും
പ്രതിഭകളെ ആദരിക്കലും എല്‍ദോസ് കുന്നപ്പിളി എംഎല്‍എ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ഇ നൗഷാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ജിജയപാല്‍ കെ കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി.സിനിമാതാരം ജാഫര്‍ ഇടുക്കി മുഖ്യഥിതിയായി പങ്കെടുത്തു.എസ്എസ് എല്‍സിക്ക് ഉന്നത വിജയം നേടിയ സ്‌കൂളുകളെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ ആദരിച്ചു. ട്രാഫിക്ക് പോലീസിനുള്ള കുട വിതരണം പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ബിജു ജോണ്‍ ജോക്കബും.നിര്‍ധന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായവിതരണം പെരുമ്പാവൂര്‍ നിര്‍ഭയം ചെയര്‍മാന്‍ അഡ്വ എന്‍.സി മോഹനനനും കമ്പിളി പുതപ്പ് വിതരണം മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈനും നിര്‍വ്വഹിച്ചു പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയ ഹോട്ടല്‍ ഉടമകളുടെ മക്കളെ നഗരസഭ കൗണ്‍സിലര്‍ ടി ജവഹര്‍ ആദരിച്ചു. പ്ല സ്ടു വില്‍ മികച്ച വിജയം നേടിയ ഹോട്ടല്‍ ജീവനക്കാരുടെ മക്കളെ ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരന്‍ ആദരിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹോട്ടല്‍ ഉടമകളുടെ മക്കളെ ജില്ലാ സെക്രട്ടറി കെ.റ്റി റഹിമും സംസ്ഥാന വൈസ് പ്രസിഡന്റ് അസീസും ആദരിച്ചു. ഉന്നത വിജയം നേടിയ ബിരുദദാരികളെ സംസ്ഥാന വൈസ് പ്രസിഡന്റ് വി.റ്റി ഹരിഹരന്‍ ആദരിച്ചു.കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത മനോജ് മൂത്തേടനെ ആദരിച്ചു.കലാ പ്രതിഭ പുരസ്‌കാരം ജാഫര്‍ ഇടുക്കിക്കും എക്‌സല്ലെന്‍സി പുരസ്‌കാരം യുവ ആര്‍ക്കിട്ക്ട് ബാജിയോ ബേബിക്കും ഹെയര്‍ ഒ ക്രാഫ്റ്റ് എംഡി വിഷ്ണുഗോപാല്‍ എസ് നും സമ്മാനിച്ചു. ജില്ലാ ട്രഷറര്‍ സി.കെ അനില്‍ ,ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ പാത്ഥസാരതി, സംസ്ഥാന കമ്മറ്റി അംഗം എ.എം അബ്ദുല്‍ അസീസ്, യൂണിറ്റ് രക്ഷാധികാരി പി ശ്രീകുമാര്‍,യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.എം ഉമ്മര്‍ ,ജീവകാരുണ്യ കമ്മറ്റി ചെയര്‍മാന്‍ കെ റൗഫ്,യൂണിറ്റ് സെക്രട്ടറി കെ ബി ശശി, ട്രഷറര്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!