സംയുക്ത ദേശീയ ട്രേഡ് യൂണിയൻ പണിമുടക്ക് നാളെ; അറിയേണ്ടത് എന്തൊക്കെ?

 

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള ദേശീയ പണിമുടക്ക് നാളെ. പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും പെതാുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

എന്നാല്‍ പാല്‍, പത്രം, ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കും പണിമുടക്ക്. കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

ഇന്ന് അര്‍ദ്ധ രാത്രി ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ദ്ധ രാത്രിയാണ് അവസാനിക്കുന്നത്. പണിമുടക്ക് എല്ലാ മേഖലയിലും പൂര്‍ണമാകുമെന്ന് സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള അറിയിച്ചു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്‌ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കിനെ തുടർന്ന് മഹാത്മാ ഗാന്ധി സർവകലാശാല നാളെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

Back to top button
error: Content is protected !!