കോളനിയിലെ ആക്രമണം: പ്രതികളെ റിമാന്‍ഡ് ചെയ്തു

കൂത്താട്ടുകുളം: കെ.ആര്‍. നാരായണന്‍ ഹൗസിംഗ് കോളനിയിലുണ്ടായ ആക്രമണ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികള്‍ ആക്രമണം നടത്തിയത്. അക്രമ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. കോളനി നിവാസികളായ ചോരക്കുഴി കാളശേരിയില്‍ സാബു മോഹനന്‍(56), മകന്‍ സുബി സാബു (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിജന്‍ കോളനിയുടെ അറ്റകുറ്റപ്പണി കരാര്‍ എടുത്തിരിക്കുന്ന പള്ളിക്കര നടയ്ക്കല്‍ എം.ബി. അലി എന്നയാളെ പ്രതികള്‍ ഇരുന്പ് വടിയും പാറക്കല്ലുകളും ഉപയോഗിച്ച് മര്‍ദിക്കുകയും വാഹനം തല്ലി തകര്‍ക്കുകയുമായിരുന്നു.

വിവരമറിറിഞ്ഞെത്തിയ പോലീസിനെയും പ്രതികള്‍ ആക്രമിച്ചു. കൂത്താട്ടുകുളം സ്റ്റേഷനിലെ എസ്‌ഐ ഷിബു വര്‍ഗീസ്, സീനര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആര്‍. രജീഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആക്രമിക്കപ്പെട്ട കോണ്‍ട്രാക്ടര്‍ എം.ബി. അലി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥനായ ആര്‍. രജീഷ് കൂത്താട്ടുകുളം ഗവ. ആശുപത്രിയിലും ചികിത്സ തേടി. ആക്രമണത്തില്‍ കോണ്‍ട്രാക്ടറുടെ കാറിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. കോണ്‍ട്രാക്ടര്‍ക്കൊപ്പം ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്കും മര്‍ദനമേറ്റു. അക്രമകാരികളായ പ്രതികളുടെ പേരില്‍ കൂത്താട്ടുകുളം സ്റ്റേഷനില്‍ ആറ് കേസുകള്‍ നിലവിലുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: Content is protected !!