നിര്‍മല കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം

മൂവാറ്റുപുഴ:നിര്‍മല കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിക്കും. ശനിയഴ്ച 03.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ 1971, 72, 73 വര്‍ഷങ്ങളില്‍ കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും, ആദരിക്കും. മുന്‍കാല കോളേജ് യൂണിയന്‍ ഭാരവാഹികളെയും, സി.ബി.ഐ. ഡി.ഐ.ജി.യായി നിയമിതനായ അനൂപി മാത്യൂസ്, ഷാഹുല്‍ ഹമീദ് ഐ.പി.എസ്., ഇടുക്കി എസ്.പി.യായി നിയമിതനായ കെ.എം. ജിജിമോന്‍, എഡിസണ്‍ അവാര്‍ഡ് ജേതാവ് ഡോ. ലാലു ജോസഫ്, മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം. നൗഫല്‍, ജെയിംസ് വെബ് വിശകലന സംഘം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ശാസ്ത്രജ്ഞ ഡോ. ജെസി ജോസ്, പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പ്രൊഫ. ജോസ് അഗസ്റ്റിന്‍, മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. പി. എല്‍ദോസ്, മികച്ച സംഘാടക അവാര്‍ഡ് ജേതാവും ഗ്ലോബല്‍ ഇക്കോ-സൊലൂഷന്‍സ് മേധാവിയും ആയ സക്കറിയ ജോയി, ഇന്ത്യ ബുക്ക് ഓഫ് റിക്കോഡിലും, ഏഷ്യ ബുക്ക് ഓഫ് റിക്കോഡിലും ഇടംപിടിച്ച അജയ് വി. ജോണ്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളേയും യോഗത്തില്‍ ആദരിക്കും.

 

Back to top button
error: Content is protected !!