പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

 

മൂവാറ്റുപുഴ : സുഹൃത്തുകള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൊല്ലം ഓച്ചിറ സൗത്ത് അലുംപീടിക മാറൂള്‍ വീട്ടില്‍ അബ്ദുള്‍കലാമിന്റെ മകന്‍ മുഹമ്മദ് കയിസ് (18)ആണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മുഹമ്മദും മൂന്ന് സുഹൃത്തുകളും പുതുപ്പാടി മുളവൂര്‍കവല നീര്‍പ്പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീണ മുഹമ്മദ് ചുഴിയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോതമംഗലത്ത് നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുതുപ്പാടി മരിയന്‍ അക്കാദമി ഒന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയാണ്. മാതാവ്: ഷാമിന ബീവി. സഹോദരങ്ങള്‍: കറം,ഖദീജ,ഹയ്റ

Back to top button
error: Content is protected !!