ഫലവൃക്ഷതൈകളുടെ വിതരണവുമായി മൂവാറ്റുപുഴ സി.എം.ഐ കാര്‍മ്മല്‍ പ്രൊവിന്‍സ്

 

മൂവാറ്റുപുഴ: സി.എം.ഐ കാര്‍മ്മല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തിൽ ഗോഗ്രീന്‍ പ്രൊജക്ടിന്റെ ഭാഗമായി രണ്ടാം ഘട്ട ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂകാര്‍മ്മല്‍ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഫാ.മാത്യു മഞ്ഞകുന്നേല്‍,കാര്‍മ്മല്‍ ബയോഫാം ഡയറക്ടര്‍ ഫാ.ജോയി അറമ്പന്‍കുടി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ജെ.സേവ്യർ , ഗോഗ്രീന്‍ പ്രൊജക്ട് ഓഫീസര്‍ സിറിയക് മാത്യു, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അംഗങ്ങളായ അലന്‍.ജി തേനമാക്കല്‍, ബോഡ് വിന്‍ ജോയ് എന്നിവര്‍ സംമ്പന്ധിച്ചു.പ്രൊജക്ടിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലായി 200-ഓളം കുടുംബങ്ങള്‍ക്ക് ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്ത് കഴിഞ്ഞു.പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രൊവിന്‍സിന്റെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് വിതരണം ചെയ്യും.

ചിത്രം- മൂവാറ്റുപുഴ സി.എം.ഐ കാര്‍മ്മല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗോഗ്രീന്‍ പ്രൊജക്ടിന്റെ വിതരണോദ്ഘാടനം..

Back to top button
error: Content is protected !!