സൗത്ത് മാറാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വായന മാസാചരണ സമാപനവും ചാന്ദ്രദിനാഘോഷവും

മൂവാറ്റുപുഴ: സൗത്ത് മാറാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വായന മാസാചരണ സമാപനവും ചാന്ദ്രദിനാഘോഷവും നടത്തി. മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത പ്രശസ്ത സാഹിത്യകാരി അന്ന ബെന്നി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളില്‍ സഹജീവികളോടുള്ള ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ സ്‌കൂളില്‍ ആരംഭിച്ച പദ്ധതിയായ കനിവ് സഹായനിധിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജെയസ് ജോണും, വായനാദിനവുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് നടത്തിയ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനം പിടിഎ പ്രസിഡണ്ട് അനൂപ് തങ്കപ്പനും നിര്‍വഹിച്ചു.മാറാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കുര്യക്കോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകനായ റോള്‍ ജി ജോസഫ്, ഹെഡ്‌സ്ട്രസ് ബിന്ദു എം.എം. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!