പരിസ്ഥിതി ആശങ്കകള്‍ പങ്കുവച്ച് പിറമാടം ബിപിസി കോളേജില്‍ കാലാവസ്ഥാ വ്യതിയാന സെമിനാര്‍

പിറമാടം: കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളുടെ ഭീഷണികളും ആശങ്കകളും പങ്കുവെച്ച് പിറമാടം ബസേലിയസ് പൗലോസ് കാത്തലിക് കോളേജ് സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സെമിനാര്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആണ് പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളിന്റെ സഹകരണത്തോടെ കോളേജ് സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ പ്രകൃതി പ്രതിഭാസങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും കുട്ടികളും തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു കോളേജ് പ്രിന്‍സിപ്പല്‍ ടിന്റു മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസീസ് കുന്നപ്പിള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രീന്‍ പീപ്പിള്‍ ദുരന്തനിവാരണ സെല്‍ ക്യാപ്റ്റന്‍ ഷാജി ഫ്‌ലോട്ടില കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാവി ഭീഷണികളെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ ഒ.വി സിനോജ് പ്രോഗ്രാമിന് നേതൃത്വം നല്‍കി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ മിന്നു മോഹന്‍, ഗംഗ പി.ടി, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ജോബിന്‍ ജോര്‍ജ് എന്നിവര്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു. കേരളത്തില്‍ ആഗോള താപനത്തിന്റെയും കാലാവസ്ഥാ മാറ്റങ്ങളുടെയും സ്വാധീനം, ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍, അതിനെ നേരിടാനുള്ള തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

 

Back to top button
error: Content is protected !!