ശുചിത്വം സുന്ദരം തിരുമാറാടി: കുപ്പിയും കുപ്പിച്ചില്ലും ശേഖരിച്ചു

തിരുമാറാടി : വലിച്ചെറിയൽ മുക്ത തിരുമാറാടി എന്ന മുദ്രാവാക്യവുമായി ശുചിത്വം സുന്ദരം തിരുമാറാടി ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുപ്പിയും കുപ്പിച്ചില്ലും ശേഖരിച്ചു. പഞ്ചായത്ത് അധ്യക്ഷ സന്ധ്യമോൾ പ്രകാശ് കുപ്പിച്ചില്ല് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോൺ, രമ എം. കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, നിവിൻ ജോർജ്, ആതിര സുമേഷ്, ആലീസ് ബിനു, കെ.കെ.രാജ്കുമാർ, എം.സി.അജി, ബീന ഏലിയാസ്, സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!