അയല്‍പക്കംകോലഞ്ചേരി

ശുചിത്വോത്സവത്തിന് വടവുകോട് -പുത്തൻകുരിശ്  പഞ്ചായത്തിൽ തുടക്കമായി

ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വോത്സവത്തിന് വടവുകോട് -പുത്തൻകുരിശ്  പഞ്ചായത്തിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പി.വി. ശ്രീനിജിൻ എം എൽ എ നിർവഹിച്ചു. നവകേരളം കര്‍മ്മപദ്ധതി, ഹരിതകേരളം മിഷൻ, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി, കില എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ പദ്ധതി നടപ്പാക്കുന്ന ‘ഹരിത സമൃദ്ധം- ഹരിത വിദ്യാലത്തിലേക്കൊരു ഹരിത ചുവട് ‘ പദ്ധതിയുടെ ഭാഗമായാണ് ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ശുചിത്വോത്സവത്തിന്റെ ഭാഗമായി കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശന മേളയും സംഘടിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ശുചിത്വോത്സവം നടത്തും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. നവകേരളം കർമ്മ പദ്ധതി ജില്ല കോ ഓഡിനേറ്റർ എസ്.രഞ്ജിനി ആമുഖാവതരണം നടത്തി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ.എ.സുരേഷ്, ടി.എസ്.ദീപു, കെ.എ.അനൈന, അഷിത രാജേഷ്, ഖദീജ ശംസുദ്ദീൻ എന്നിവർ ജൈവ മാലിന്യ സംസ്കരണം -ശാസ്ത്രവും രീതികളും,നല്ല നാളെക്കായി കരുതി കൈമാറാം അജൈവ പാഴ് വസ്തുക്കളെ, ബദല്‍ ഉല്‍പ്പന്നങ്ങള്‍ ശീലമാക്കാം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾക്ക് നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരേഖ അജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ്. നവാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പൗലോസ്, ഹെഡ്മിസ്ട്രസ് പി.എൻ. നക്ഷത്രവല്ലി, പി .ടി .എ പ്രസിഡന്റ് സുധീഷ് ടി വിജയൻ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!